---
title: "ചേമഞ്ചേരി യു.പി. സ്കൂൾ ഗാന്ധി സ്മൃതി - എൻ്റെ ഹൃദയത്തിലെ ഗാന്ധി സംഘടിപ്പിച്ചു"
english_title: " Chemanchery U.P. school Gandhi Smriti - in my heart Gandhi Organized"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/239852/chemanchery-up-school-gandhi-smriti-in-my-heart-gandhi-organized"
published_at: "2024-10-03T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe4f315cce6_0000_ATTACH__.jpg"
keywords: []
---

# ചേമഞ്ചേരി യു.പി. സ്കൂൾ ഗാന്ധി സ്മൃതി - എൻ്റെ ഹൃദയത്തിലെ ഗാന്ധി സംഘടിപ്പിച്ചു

> **Lead Summary:** ചേമഞ്ചേരി : യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

## Article Content

ചേമഞ്ചേരി : യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

ഗാന്ധി ചിത്രങ്ങൾ പുസ്തകങ്ങൾ നാണയങ്ങൾ സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.

വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. ഉമ്മർ കളത്തിൽ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് മൻസൂർ കളത്തിൽ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക സജിത .സി.കെ, ബിജു. കാവിൽ , കെ.കെ. ശ്രീഷു , ലാലു പ്രസാദ് 'പി, ഷീജ. എസ്. , അനുദ കെ.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/239852/chemanchery-up-school-gandhi-smriti-in-my-heart-gandhi-organized)