കൊയിലാണ്ടി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി 2024-25 ഉൾപ്പെടുത്തി നടപ്പാക്കുന്ന പുഷ്പ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം വനിതാ ഗ്രൂപ്പുകൾക്ക് അനുവദിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുത്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ കല്ലട ഗ്രൂപ്പിന്റെ തോട്ടത്തിലെ ചെണ്ടുമല്ലി വിളവെടുപ്പും ആദ്യ വില്പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ ഷിബു, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അബ്‌ദുൽ ഹാരിസ്, വാർഡ് മെമ്പർമാരായ ശിവദാസൻ, രാജേഷ്, കൃഷി ഓഫീസർ വിദ്യബാബു, വാർഡ് വികസന സമിതി കൺവീനർ കേളോത്ത് ശശി, അസി. കൃഷി ഓഫീസർ മധുസൂദനൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വാർഡ് മെമ്പർ സുധ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് കൺവീനർ ശാന്ത സ്വാഗതവും കല്ലട ഗ്രൂപ്പിലെ സജിനി നന്ദിയും പറഞ്ഞു.
Chendumalli crops allotted to women groups of Chemanchery Gram Panchayat were harvested