കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കം

കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കം
Aug 16, 2024 10:39 PM | By Vyshnavy Rajan

കോഴിക്കോട് : ജനങ്ങളെ ഭരണഘടന പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി ബോധവത്കരിക്കുന്നതിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതിയും സിൻകോ റൂറൽ ഫൗണ്ടേഷനും മറ്റു സർക്കാർ എജൻസികളുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരത ക്ലാസിന് തുടക്കമായി.

കാപ്പാട് ഡിവിഷനിലെ 10 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഭരണഘടന സാക്ഷരത ക്ലാസ്സ്‌ നടത്തും.

ഇതിലൂടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത ബ്ലോക്ക് ഡിവിഷൻ ആകുക എന്നതാണ് ലക്ഷ്യം.

ഭരണഘടന മൂല്യങ്ങളെകുറിച്ചും, പൗരൻമാരുടെ അവകാശങ്ങളെകുറിച്ചും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് വ്യക്തിയെ പ്രാപ്തരാക്കുക, ബോധവത്കരണം നടത്തുക എന്നതാണ് ഉദ്ദ്യേശിക്കുന്നത്.

50 പേരെ പരിശീലനത്തിനായി തെരെഞ്ഞെടുക്കും. പൊതുജനങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഒരു വാർഡിൽ 30 ക്ലാസുകൾ സംഘടിപ്പിക്കും. നാലു മാസം കൊണ്ട് പരിശീലനം പൂർത്തിയാക്കാനാണ് പരിപാടി.

അടുത്ത റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഭരണഘടന സാക്ഷരത ഗ്രാമമായി പ്രഖ്യാപിക്കും. എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം ലാമിനേറ്റു ചെയ്തു പതിക്കും.

വർത്തമാന സാഹചര്യത്തിൽ ഭരണഘടനയെയും അവകാശങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യ മായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബുരാജ് നിർവഹിച്ചു. ഡിവിഷൻ ബ്ലോക്ക് മെമ്പർ എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ യു വി ബാബുരാജ് പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം എം പി ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ഭരണഘടനയുടെ ആമുഖം വായിച്ചു.

ഗ്രാമപഞ്ചായത്ത്‌ അംഗം വി ഷരീഫ് മാസ്റ്റർ, സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്, വാർഡ് കൺവീനർ എ ടി ബിജു, ടി വി ചന്ദ്രഹാസൻ, പി കെ ഇമ്പിച്ചി അഹമ്മദ്, പി പി അനീഷ് എന്നിവർ സംസാരിച്ചു.

Constitutional Literacy Project started in Kappad Division

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall