കൊയിലാണ്ടി : നഗരസഭയുടെ അനാസ്ഥമൂലം ദുരിതത്തിലായ ടൗണ്‍ഹാളിലെ കച്ചവടക്കാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് രംഗത്തിറങ്ങിയതോടെ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചു.
12 ദിവസമായി വൈദ്യുതി ബന്ധം വിച്ഛേദിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാള്‍ പരിസരത്ത് സമരപ്രഖ്യാപനം നടത്തിയത്.
24 മണിക്കൂറിനകം വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കില്‍ നഗരസഭ ഓഫീസിലേക്ക് വലിയ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ടൗണ്‍ഹാളില്‍ വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടത്.
ഇതേ തുടര്‍ന്നാണ് 12 ദിവസം അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന നഗരസഭ വിഷയത്തില്‍ ഇടപെടുകയും അടിയന്തരപരിഹാരം കാണുവാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തത്.
നിരവധി തവണ കച്ചവടക്കാര്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥിച്ചിട്ടും നഗരസഭയോ നഗരസഭ ഭരണത്തിന് നേതൃത്വം നല്‍കുന്നവരോ വിഷയത്തില്‍ ഇടപെടുകയോ ടൗണ്‍ഹാളിലെ കച്ചവടക്കാരുമായി സംസാരിക്കുകയോ ചെയ്തിരുന്നില്ല.
എം എല്‍ എ യുടെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടമായിട്ട് കൂടി നഗരസഭ ഭരണസമിതി പുലര്‍ത്തിയ നിസ്സംഗത പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
സമരം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ പ്രവര്‍ത്തകരേയും കച്ചവടക്കാരേയും കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ അഭിനന്ദിച്ചു. അരുണ്‍ മണമല്‍, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
Congress went on strike. Power was restored to the town hall after 13 days