നടുവണ്ണൂർ: പാരീസ് ഒളിമ്പിക്സിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് കോട്ടൂർ എ.യു.പി. സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദീപശിഖ റാലി നടത്തി.
ജില്ലാ വോളിബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി പാർവണ പ്രധാന അദ്ധ്യാപിക ആർ. ശ്രീജ ടീച്ചറിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി.
പൊതു വിദ്യാഭ്യാസം, സ്പോർട്സ്, പ്രഥമ സ്കൂൾ ഒളിമ്പിക്സിൻ്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ എടുത്ത ശേഷമാണ് റാലി ആരംഭിച്ചത്.
അദ്ധ്യാപകരായ കെ.സബിത, ഒ.സുധ, വി.കെ. റാഷിദ്, വി.രമ്യ, എസ്.ജിതേഷ് എന്നിവർ റാലിക്ക് നേതൃത്വം നല്കി.
#Kotoor #AUP #School #Torchlight #Rally #Paris #Olympics