അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകൾ തോടുകളായി മാറിയെന്നും കാൽനട പോലും ദുഷ്കരമായ തരത്തിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും മുസ്ലീം ലീഗ് പഞ്ചായത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു.
ജപ്പാൻ കുടിവെള്ളത്തിൻ്റെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി ചില സ്ഥലങ്ങളിൽ റോഡിൻ്റെ ഇരുഭാഗങ്ങളിലും കുഴിയെടുത്തത് കാരണം മഴക്കാലമായതോടെ റോഡുകൾ തോടുകളായി മാറിയെന്നും സംഗമം അഭിപ്രായപ്പെട്ടു.
അരിക്കുളം പഞ്ചായത്തിലെ ഗതാഗതയോഗ്യമല്ലാത്ത മുഴുവൻ റോഡുകളും അടിയന്തിരമായി പൂർവ്വസ്ഥിതിയിൽ ആക്കുന്നതിന് അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലീം ലീഗ് നേതൃസംഗമം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ.ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ.അഹമ്മദ് മൗലവി അദ്ധ്യക്ഷം വഹിച്ചു.
നിയോജക മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് ഒ.മമ്മു മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം.ബഷീർ, കെ.എം.മുഹമ്മദ്, എം.പി.അമ്മത്, പി.പി.കെ.അബ്ദുള്ള, സി.നാസർ, കെ.എം.മുഹമ്മദ് സക്കറിയ, കെ.റഫീഖ്, വടക്കയിൽ ബഷീർ, എം.കുഞ്ഞായർ കുട്ടി എന്നിവർ സംസാരിച്ചു.
#Rural #roads #should #be ##made #passable #MuslimLeague #Arikulam #Panchayat #Committee