കൊയിലാണ്ടി : ദേശീയ പാതയിൽ പണി നടന്നു കൊണ്ടിരിക്കുന്ന വടകര കൊയിലാണ്ടി ഭാഗത്ത് വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗം കാണാൻ അധികൃതരുടെ ഭാഗത്ത് നിന്നും ഉടൻ നടപടി ഉണ്ടാകണമെന്ന് എൻസിപി.
പയ്യോളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു ദേശീയ പാതയിലെ പല ഭാഗങ്ങളിലും രൂപപ്പെട്ട വൻ കുഴികളിൽ വീണ് ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിത്യാന അപകടത്തിൽ പെടുകയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ദേശീയ പാതയിലെ യാത്ര ദുരിതം പരിഹരിച്ച് ഗാതാഗത യോഗ്യമാക്കാനും നാഷണൽ ഹൈവേ അധികൃതരുടേയും നിർമ്മാണക്കമ്പനിയുടേയും ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു യോഗത്തിൽ എൻ.സി.പി.
പയ്യോളി മണ്ഡലം പ്രസിഡൻ്റ് എസ്.വി.റഹ്ത്തുള്ള അധ്യക്ഷത വഹിച്ചു എ.വി.ബാലകൃഷ്ണൻ,പി.വി.വിജയൻ,പി.വി.സജിത്ത്,പി.വി.അശോകൻ,മൂഴിക്കൽ ചന്ദ്രൻ, ചെറിയാവി രാജൻ,പി.വി.സത്യൻ , കയ്യിൽ രാജൻ,വി.കെ. രവീന്ദ്രൻ,സജിത്ത് പയ്യോളി എന്നിവർ സംസാരിച്ചു
Urgent action needed to solve travel woes on national highway - NCP