നടുവണ്ണൂർ: (koyilandy.truevisionnews.com )നടുവണ്ണൂർ ഗ്രീൻ പെരെയ്സോ ഓഡിറ്റോയത്തിൽ എം.രാമുണ്ണി മാസ്റ്റർ അനുസ്മരണം നടന്നു. സി. പി. ഐ.എം. പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം പി.പി.രാധാകൃഷ്ണൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ശ്രീധരൻ മാസ്റ്റർ, എൻ.ആലി, സി.ബാലൻ എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി.
നടുവണ്ണൂർ പ്രദേശത്ത് കർഷകത്തൊഴിലാളി മുന്നേറ്റത്തിനും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിയെടുക്കുന്നതിനും രാമുണ്ണി മാസ്റ്റർ നേതൃത്വം നല്കിയ കാര്യം അനുസ്മരണ പ്രഭാഷണം നടത്തിയവർ എടുത്തു പറഞ്ഞു.
#M.Ramuni # Master #commemoration #held #Naduvannur