കണ്ണൂർ- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

 കണ്ണൂർ- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി
Jul 17, 2024 07:48 PM | By Vyshnavy Rajan

കൊയിലാണ്ടി : മൂന്നു ദിവസമായി കണ്ണൂർ- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി.

കെ. കെ രമ എം.എൽ.എയുമായി തൊഴിലാളികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ വെള്ളക്കെട്ടും കുഴികളുമാണ് ഇത് പരിഹരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി റീജിയണൽ ഓഫിസറുമായി എം.എൽ.എ നടത്തിയ ചർച്ചയിൽ പാതയിലെ വലിയ കുഴികൾ രണ്ടു ദിവസത്തിനകം അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന് ഉറപ്പു നൽകി.

കൂടാതെ വടകര പെരുവാട്ടും താഴ ജംഗ്ഷനിൽ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേൺ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികൾ പരിശോധിച്ച് സ്വീകരിക്കും.

കൂടാതെ പയ്യോളിയിൽ പണി പൂർത്തിയായ പാതയിൽ രണ്ടു വശത്തേക്കുമുള്ള ഗതാഗതം നടപ്പിലാക്കുന്ന കാര്യവും പരിശോധിക്കും. ഇപ്പോൾ സർവീസ് റോഡ് വഴിയുള്ള യാത്ര വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.

കൂടാതെ ദേശീയപാതയിലെ വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണുമെന്നും ദേശിയ പാത അതോറിറ്റി അറിയിച്ചു.

സമരം തുടങ്ങിയ ഘട്ടത്തിൽ തന്നെ വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ എം.എൽ.എ മുൻകൈ എടുത്തിരുന്നു.

നേരത്തെ ആർ.ഡി.ഒ ഓഫീസിൽ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും, ബന്ധപ്പട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഇത് സംബന്ധിച്ചു എം. എൽ. എ വിളിച്ചു ചേർത്തിരുന്നു.

കൂടാതെ കഴിഞ്ഞയാഴ്ച ഈ വിഷയം എം.എൽ.എ നിയമസഭയിലും അവതരിപ്പിച്ചിരുന്നു. വകുപ്പുതലത്തിലുള്ള ഇടപെടലുകളും വേഗത്തിലാക്കുമെന്ന് തൊഴിലാളി സംഘടനപ്രതിനിധികളെ എം.എൽ.എ അറിയിച്ചു.

The strike by private bus workers on the Kannur-Kozhikode route has been settled

Next TV

Related Stories
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

May 2, 2025 10:27 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി

മെയ് 3 ന് കാലത്ത് 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി,...

Read More >>
വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

Apr 30, 2025 03:47 PM

വി ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപെടുക....

Read More >>
ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

Apr 30, 2025 12:53 PM

ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2,3 തിയ്യതികളില്‍

കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ വെച്ച്...

Read More >>
കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി

Apr 24, 2025 03:27 PM

കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി

കഴിഞ്ഞ ദിവസം നന്ദിലത്ത് ഹൗസിനു സമീപം വച്ച് പ്രതി യുവാവിനെ തടഞ്ഞു വച്ചുകൊണ്ട്...

Read More >>
Top Stories










News Roundup