കൊയിലാണ്ടി : കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് വാഹാനാപകടം.
വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ വാഹനം, മുന്നില്‍ പോകുന്ന അഞ്ച് കാറുകളെ ഇടിക്കുകയും ശേഷം ഈ കാര്‍ സെലേറിയോ കാറിന് ഇടിക്കുകയും പിന്നീട് ഈ കാര്‍ മുന്നിലുള്ള ടാങ്കര്‍ ലോറിക്ക് ഇടിച്ചു നില്‍ക്കുകയും ചെയ്യുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ കാര്‍ യാത്രക്കാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെ കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന റോഡിൽ രക്ഷാപ്രവര്‍ത്തനം നടത്തുകയും റോഡില്‍ പരന്നൊഴുകിയ ഓയില്‍ വെള്ളം ഉപയോഗിച്ച് നീക്കുകയും ചെയ്തു.
കണ്ണൂര്‍ പെരളശ്ശേരി സ്വദേശികള്‍ ആണ് കാറില്‍ ഉണ്ടായിരുന്നത്. ഗ്രേഡ് എ.എസ്.ടി. മജീദ് എം., ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, നിധി പ്രസാദ് ഇ.എം., സജിത്ത് പി.കെ., ഇര്‍ഷാദ് ടി.കെ, ഹോംഗാര്‍ഡ് പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു.
#Tempo #Traveler #collides #with #cars #Koyilandi #Injuries #car #occupants