കൊയിലാണ്ടി: കൊയിലാണ്ടി ഇല്ലത്തു താഴെ വെച്ച് ബസ്സ് ഡ്രൈവർക്ക് മർദ്ദനമേറ്റതായി പരാതി. കൊയിലാണ്ടി -മേപ്പയ്യൂർ റൂട്ടിലോടുന്ന അനന്യ ബസ്സ് ഡ്രൈവർ സുനിലിനെയാണ് ഇല്ലത്തു താഴെവെച്ച് മൂന്നു പേർ ചേർന്ന് മർദ്ദിച്ചതയാണ് പരാതി.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും മേപ്പയ്യൂരിലേക്ക് പോകുമ്പോൾ വൈകുന്നേരം 4.20 നാണ് ആക്രമണം നടന്നത്. ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അടുത്തു പോയിരുന്നു ബസ്സ്.
തുടർന്ന് സമീപത്തുണ്ടായിരുന്ന മൂന്നു പേർ ബസ്സ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് പരുക്കേറ്റ സുനിലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തത്തം വള്ളി പൊയിലിലെ വെള്ളൻ, പൊയിൽകാവിലെ അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് സുനിലിനെതിരെ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.
#Complaint #that #bus #driver #attacked #Koyilandi