ഉള്ളിയേരി: കഴിഞ്ഞ ദിവസം ബുധനാഴ്ച മരച്ചീനി വില്പനക്കിടെ ഉള്ളിയേരി സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അരയിൽ വെച്ച 14,760 രൂപയാണ് നഷ്ടപ്പെട്ടത്.
ഓരോ കടകളിലും മരച്ചീനി വണ്ടിയിൽ നിന്നും തൂക്കി കൊടുക്കുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. കടകളിൽ കൊടുത്ത മരച്ചീനിയുടെ കണക്കും വാങ്ങിയ പണത്തിൻ്റെ കണക്കും അടങ്ങിയ ശീട്ടുകൂടി പണത്തിനോടൊപ്പം ഉണ്ടായിരുന്നു.
ഉള്ളിയേരി - തത്തമ്പത്ത് - എരമംഗലം - പുത്തൂർ വട്ടം റൂട്ടിലാണ് വില്പന നടത്തിയത്. ബുധനാഴ്ച പുലർച്ചെ 5 മണിയോടു കൂടിയാണ് പണം നഷ്ടപ്പെട്ടത്. ഉടമസ്ഥന് പണം നല്കാൻ നോക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വ്യാഴാഴ്ച അത്തോളി, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളിൽ പരാതി നല്കിയിട്ടുണ്ട്. പണം കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക .
#Complaint #that #native #Ullieri #lost #money #while #selling #cassava