ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളായി. ശ്രീജ ഹരിദാസൻ (എല്‍ഡിഎഫ്), റംല ഗഫൂർ (യു.ഡി.എഫ്.), ശോഭാ രാജൻ (ബി.ജെ.പി.) എന്നിവരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക.
എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ സി.പി.എം. ജില്ലാസെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ദിവാകരന്‍ ഉള്ളിയേരി അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റിഭാരവാഹികളായി പ്രകാശന്‍പെരുന്തൊടി (ചെയര്‍മാന്‍), ഒള്ളൂര്‍ ദാസന്‍ (ജനറല്‍ കണ്‍വീനര്‍,) പി നാസര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
റംല ഗഫൂർ യുഡിഎഫ് സ്ഥാനാര്‍ഥിയായി മൽസരിക്കും. വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ അബു ഹാജി പാറക്കല്‍ അധ്യക്ഷത വഹിച്ചു. ശോഭാരാജൻ ബി.ജെ.പി.സ്ഥാനാർത്ഥിയായി മല്‍സരിക്കും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.
സി.പി.എം. പഞ്ചായത്ത് അംഗമായിരുന്ന ഷിനി കക്കട്ടില്‍ പാര്‍ട്ടി നിർദ്ദേശപ്രകാരം രാജി വെക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
#Ullieri #GramPanchayat #3rd #Ward #Byelection #Candidates #all #3 #fronts