കൊയിലാണ്ടി : അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല ആചരണവും യോഗ പരിശീലനവും കൊയിലാണ്ടിയിലെ ഇ.എം. എസ് ടൗൺ ഹാളിൽ കൊയിലാണ്ടി നഗരസഭ, നാഷണൽ ആയുഷ് മിഷൻ, എൻ.എച്ച്.എം ആയുഷ് പ്രൈമറി സെൻ്റർ, കൊയിലാണ്ടി ( പുളിയഞ്ചേരി), കൊയിലാണ്ടി നഗരസഭ വനിത ശിശു വികസന വിഭാഗം (ICDS), കൊയിലാണ്ടി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ, ജെ. സി. ഐ കൊയിലാണ്ടി എന്നിവർ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രജില സി അദ്ധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.ഷിജു മാസ്റ്റർ സന്നിഹിതനായിരുന്നു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ബി ജി അഭിലാഷ്. ശ്രീമതി സി സബിത, ഡോ. എ എസ് .അഷിത , ശ്രീ. അശ്വിൻ മനോജ്, ഡോ ജസില ഇർഷാദ് എന്നിവർ സംസാരിച്ചു.
ഡോ. സി. എച്ച്.സിതാര യോഗ ക്ലാസ് എടുത്തു. കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസിറിയിലെ യോഗാ ടീം അവതരിപ്പിച്ച യോഗ ഡാൻസ് പ്രത്യേക ആകർഷണമായിരുന്നു.
Organized Koyaladi municipal level observance and yoga training