കൊയിലാണ്ടി: ഹൃദയാഘാതം മൂലം കൊയിലാണ്ടി സ്വദേശി മാലിദ്വീപിൽ അന്തരിച്ചു. കോഴിക്കോട് കാരപ്പറമ്പ് ചേരിക്കുന്നുമ്മൽ താമസിക്കും കൊയിലാണ്ടി ചേരിക്കുന്നുമ്മൽ സജീഷ് കുമാർ (53) ആണ് മരിച്ചത്.
പരേതനായ കൊയിലാണ്ടി ചേരിക്കുന്നുമ്മൽ കുഞ്ഞിക്കേളൻ്റെയും പ്രേമയുടെയും മകനാണ്.
ഭാര്യ: രേഷ്മ (അദ്ധ്യാപിക മാലി ദ്വീപ്). മക്കൾ: നിരഞ്ജൻ, നിഷാൻ. അമ്മ: പ്രേമ. സഹോദരങ്ങൾ: മനോജ് കുമാർ, മഹേഷ് കുമാർ.
മൃതദേഹം ചൊവ്വാഴ്ച കാരപ്പറമ്പ്, ജനതാ റോഡിലെ ചേരിക്കുന്നുമ്മൽ വീട്ടിൽ ഉച്ചക്ക് എത്തിക്കും. തുടർന്ന് വൈകുന്നേരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ 3 മണിക്ക് സംസ്ക്കരിക്കും.
#native #Koyilandi #passed #away #Maldives #due #heart #attack