കൊയിലാണ്ടി : വര്‍ക്ക് ഷോപ്പ് ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്നുള്ള കേസില്‍, കൊയിലാണ്ടി മുന്‍സിഫ് കോടതി ഉത്തരവുപ്രകാരം കോഴിക്കോട്-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് പോലീസ് സഹായത്തോടെ യാത്രക്കാരെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ഇറക്കിയശേഷമാണ് ബസ് പിടിച്ചെടുത്തത്.
എന്നാല്‍ ഒരുവര്‍ഷം മുമ്പ് ബസിന്റെ ഉടമസ്ഥാവകാശം കൈമാറിയതാണെന്നും നിലവില്‍ കൂത്തുപറമ്പ് ഷാനിമാസില്‍ വി.പി. ഷാഹിദയാണ് ഉടമയെന്നും ഇവരുടെ മകന്‍ ഷാഫിര്‍ പറഞ്ഞു. യാത്രക്കാരെ ഇറക്കിവിട്ട് ബസ് പിടിച്ചെടുത്തതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബസ് പിടിച്ചെടുത്തത് താത്കാലികമായ നടപടിക്രമമാണെന്നും ഉടമ മാറിയ വിവരംകാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയാല്‍ ബസ് വിട്ടുകൊടുക്കുമെന്നും കോടതി അധികൃതര്‍ അറിയിച്ചു.
At Koyilandi, the passengers were evacuated and the bus seized.