കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടന്നു. തുടര്‍ന്ന് ബസ്സ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗവും ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി പൊതുയോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് എം.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.കെ. മാധവന്‍, വി.കെ. റഷീദ്, വി.പി. ശരീഫ്, എന്‍.വി.ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
A Palestine solidarity rally and public meeting was organized in Koyilandi.