കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്തത്തില്‍ 'കുഞ്ഞു മനസ്സുകള്‍ക്കൊരു കുട്ടി സമ്മാനം' എന്ന പേരില്‍ വിദ്യാഭ്യാസ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പഠനോപകരണങ്ങളുടെ വിതരണവും ഡല്‍ഹിയില്‍ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ മീറ്റ് പ്രഖ്യാപനവും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള ആയിരത്തി അഞ്ഞൂറോളം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത്. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തും ഉള്ള ഒരു ലക്ഷത്തില്‍ പരം മെമ്പര്‍മാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം.
ഗ്ലോബല്‍ കമ്മ്യൂണിറ്റി റഷീദ് മൂടാടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസീസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീല ഗ്ലോബല്‍ മീറ്റ് പ്രഖ്യാപനവും പോസ്റ്റര്‍ ലോഞ്ചിങ്ങും നടത്തി. ബഷീര്‍ മൂലക്കല്‍ അനുസ്മരണവും ഇതോടൊപ്പം നടന്നു.
ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കേപ്പാട്ട്, അഡ്വ : സത്യന്‍, അജിത്ത് മാസ്റ്റര്‍ രാജേഷ് കീഴരിയൂര്‍ ഫൈസല്‍ മൂസ, ബാലന്‍ അമ്പാടി, ഫാറൂഖ് പൂക്കാട് ഹൈദ്രോസ് തങ്ങള്‍ ജസീര്‍ കാപ്പാട് റാഷിദ് ദയ ഗഫൂര്‍ കുന്നിക്കല്‍ സത്യന്‍മാടഞ്ചേരി റിയാസ് പി കെ സാദിഖ് സഹാറ മുത്തു കോയ തങ്ങള്‍ സുജിത് റിയാസ് കൊല്ലം എന്നിവരും ചടങ്ങിന് നന്ദി അര്‍പ്പിച്ച് സഹീര്‍ ഗാലക്‌സിയും സംസാരിച്ചു
'A Child Gift for Little Minds' under the leadership of the Koyilandi Group Global Community