---
title: "കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 കലാമാമാങ്കത്തിന് കൊടിയേറ്റം "
english_title: "Koyilandy Sub-District School Kalolsavam 2024 Kalamamangam Kodiyettu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/247436/koyilandy-sub-district-school-kalolsavam-2024-kalamamangam-kodiyettu"
published_at: "2024-11-05T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a3ee1e44c8_koyilandi.png"
keywords: []
---

# കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 കലാമാമാങ്കത്തിന് കൊടിയേറ്റം 

> **Lead Summary:** കാപ്പാട് : നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച് എസ് എസ് ല്‍ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 ന്റെ ഔപചാരികമായ ഉദ്ഘാടനം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു.

## Article Content

കാപ്പാട് : നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച് എസ് എസ് ല്‍ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 ന്റെ ഔപചാരികമായ ഉദ്ഘാടനം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു.

കൊയിലാണ്ടി നഗരസഭയിലേയും അരിക്കുളം,ചെങ്ങോട്ട് കാവ്,ചേമഞ്ചേരി, ഉള്ള്യേരി,അത്തോളി പഞ്ചായത്തുകളില്‍ നിന്നുമായി 12000 ലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമത്സരങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കമായി.

സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ സതി കിഴക്കയില്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഇലാഹിയ പ്രിന്‍സിപ്പല്‍ ഇ.കെ. ഷൈനി , പി.കെ.കെ ബാവ സാഹിബ്, ഡോ: കോയ കാപ്പാട്, അബ്ദുല്‍ ഹാരിസ്, മൊയ്തീന്‍ കോയ. എം.പി സജിത ഷെറി, ലതിക ടീച്ചര്‍, ഗീതാ മുല്ലോളി, സുധ തടവങ്കയില്‍, വിജയന്‍ കണ്ണഞ്ചേരി, റസീന ഷാഫി, മുഹമ്മദ് ഷരീഫ്, യു.കെ രാഘവന്‍ മാസ്റ്റര്‍, കെ. പി മുഹമ്മദലി, കെ.പി റിസാന എന്‍. ഡി പ്രജീഷ് , ഗണേഷ് കക്കഞ്ചേരി, കെ.കെ മനോജ്, കെ. കെ ശ്രീഷു, സംഘടനാ പ്രതിനിധികള്‍, ടി അഭിനന്ദ് , സി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/247436/koyilandy-sub-district-school-kalolsavam-2024-kalamamangam-kodiyettu)