---
title: "മകളുടെ വിവാഹദിനത്തില്‍ പിതാവ് കുഴഞ്ഞു വീണു മരിച്ചു"
english_title: "Father collapsed and died on his daughter's wedding day"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/247920/father-collapsed-and-died-on-his-daughters-wedding-day"
published_at: "2024-11-08T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672da4b051ff4_fasal.JPG"
keywords: []
---

# മകളുടെ വിവാഹദിനത്തില്‍ പിതാവ് കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **അഴിയൂര്‍:** മകളുടെ നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. സൈദാര്‍ പള്ളി ഫീറോസ് വില്ലയില്‍ നീലോത്ത് ഫസല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 12 മണിയോടെയാണ് സംഭവം.

## Article Content

**അഴിയൂര്‍:** മകളുടെ നിക്കാഹിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. സൈദാര്‍ പള്ളി ഫീറോസ് വില്ലയില്‍ നീലോത്ത് ഫസല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 12 മണിയോടെയാണ് സംഭവം.

മകള്‍ നൈസയുടെ വിവാഹ ചടങ്ങുകള്‍ കുഞ്ഞിപ്പള്ളി വികെ ഹൗസില്‍ തുടങ്ങുന്നതിനിടയില്‍ മുറ്റത്തു വരുപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ഫസലിന്റ്‌റെ ജേഷ്ട സഹോദരന്‍ നീലോതത് മൂസ്സക്കുട്ടി നിക്കാഹ് നടത്തികൊടുത്തതിന് ശേഷം മരണ വിവരം പുറത്തു അറിയിക്കുകയായിരുന്നു. ഇതോടെ കല്ല്യാണ വീട് മരണവീടായി മാറി. ഭാര്യ: കരക്കെട്ടി വാഹിദ. മക്കള്‍: നിസവ, നൈസ. മരുമക്കള്‍: അബൂബക്കര്‍, മുബഷിര്‍ (ഇരുവരും ദുബായ്).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/247920/father-collapsed-and-died-on-his-daughters-wedding-day)