---
title: "കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവ രാവുകള്‍ക്ക് തിരശ്ശീല വീണു "
english_title: "The curtain fell on Koyaladi Upazila School Kalotsava Rao"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/247938/the-curtain-fell-on-koyaladi-upazila-school-kalotsava-rao"
published_at: "2024-11-08T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dafe36a392_kalolse.JPG"
keywords: []
---

# കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവ രാവുകള്‍ക്ക് തിരശ്ശീല വീണു 

> **Lead Summary:** **കാപ്പാട് : **നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച്എച്ച്എസില്‍ നടന്ന കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. നാല് ദിനരാത്രങ്ങളെ പകലാക്കി മാറ്റി കലയുടെ വര്‍ണ്ണരാജികള്‍ വിടര്‍ത്തി കാപ്പാടിന്റെ ഹൃദയത്തിലിടം നേടാന്‍ കലോത്സവത്തിന് കഴിഞ്ഞു.

## Article Content

**കാപ്പാട് : **നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച്എച്ച്എസില്‍ നടന്ന കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് സമാപനമായി. നാല് ദിനരാത്രങ്ങളെ പകലാക്കി മാറ്റി കലയുടെ വര്‍ണ്ണരാജികള്‍ വിടര്‍ത്തി കാപ്പാടിന്റെ ഹൃദയത്തിലിടം നേടാന്‍ കലോത്സവത്തിന് കഴിഞ്ഞു.

സമാപന സമ്മേളന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത, സിന്ധു സുരേഷ്, കൊയിലാണ്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.കെ മഞ്ജു, ജനറല്‍ കണ്‍വീനര്‍ ഇ.കെ ഷൈനി, എന്‍.ഡി പ്രജീഷ്, കെ.എസ നിഷാന്ത്്, ബി.എന്‍ ബിന്ദു, അധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/247938/the-curtain-fell-on-koyaladi-upazila-school-kalotsava-rao)