കൊയിലാണ്ടി : ലോക പക്ഷാഘാത ദിനത്തിൽ മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും കൊയിലാണ്ടി കൂട്ടവും KET എമർജൻസി ടീമും സംയുക്തമായി STRIKE THE STROKE ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
29/10/24ന് രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് കൊയിലാണ്ടി സി ഐ ഫ്ലാഗോഫ് ചെയ്തുകൊണ്ട് കൂട്ടായ നടത്തം പരിപാടി തുടങ്ങും.
പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി പുതിയ ബസ്റ്റാൻഡ് പരിസരത്ത് കൊയിലാണ്ടി എംഎൽഎ നിർവഹിക്കും.
സ്ട്രോക്കിനെ കുറിച്ചുള്ള പുത്തൻ അറിവുകൾ നമുക്ക് പകർന്നു തരുവാൻ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ വിദഗ്ധരായ ഡോക്ടർമാരുടെ സംഘവും മറ്റു പൗരപ്രമുഖരും ഉണ്ടാവും.
ആരംഭം മുതൽ അവസാനം വരെ ഇതിൽ പങ്കെടുത്തവർക്ക് മേയ്ത്ര ഹോസ്പിറ്റൽ നൽകുന്ന സർട്ടിഫിക്കറ്റും നൽകപ്പെടും പ്രോഗ്രാമിന്റെ ഭാഗമായവർക്കോ,അവരുടെ ആശ്രിതർക്കോ ഭാവിയിൽ എന്തെങ്കിലും അസുഖവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ചികിത്സ മേയ്ത്ര യിൽ ആവശ്യമായി വരികയാണെങ്കിൽ പല ആനുകൂല്യങ്ങൾ നേടാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നത് കൊണ്ട് കഴിയും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200പേർക്ക് മനോഹരമായ ഒരു ടീഷർട്ടും സ്നക്ക്സ് കിറ്റും ഉണ്ടാവും.പേരും ഫോൺ നമ്പറും കൊടുത്തുകൊണ്ട്എത്രയും പെട്ടെന്ന്രജിസ്റ്റർ ചെയ്യുക.
അസീസ് മാസ്റ്റർ
9946202363
റഷീദ് മൂടാടി
82817 73863
റിസ്‌വാൻ
9895158545
മൊയ്തു കെ. വി
World Paralysis Day; Maitra Hospital Kozhikode and Koyilandi Group organize Strike the Stroke Awareness Program