---
title: "പ്രശസ്ത നൃത്ത അധ്യാപകന്‍ അരിക്കുളം ചെരിയേരി നാരായണന്‍ നായര്‍ അന്തരിച്ചു "
english_title: "Renowned dance teacher Arikkulam Cherryeri Narayanan Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/208012/renowned-dance-teacher-arikkulam-cherryeri-narayanan-nair-passed-away"
published_at: "2024-05-27T23:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654cf6d55ec4_ATTACH_OBIT.jpg"
keywords: []
---

# പ്രശസ്ത നൃത്ത അധ്യാപകന്‍ അരിക്കുളം ചെരിയേരി നാരായണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** അരിക്കുളം: പ്രശസ്തനൃത്ത അധ്യാപകന്‍ ചെരിയേരി നാരായണന്‍ നായര്‍ അന്തരിച്ചു. നിരവധി നൃത്തനാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ശിഷ്യനാണ്. ദീര്‍ഘകാലം ചേലിയ കഥകളി വിദ്യാലയത്തില്‍ നൃത്താധ്യാപകന്‍ ആയിരുന്നു. അരിക്കുളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ്.

## Article Content

അരിക്കുളം: പ്രശസ്തനൃത്ത അധ്യാപകന്‍ ചെരിയേരി നാരായണന്‍ നായര്‍ അന്തരിച്ചു. നിരവധി നൃത്തനാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ശിഷ്യനാണ്. ദീര്‍ഘകാലം ചേലിയ കഥകളി വിദ്യാലയത്തില്‍ നൃത്താധ്യാപകന്‍ ആയിരുന്നു. അരിക്കുളം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ്.

ഭാര്യ: ജാനകി അമ്മ. മക്കള്‍: സി അശ്വനിദേവ്, ( സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി മെമ്പര്‍, അരിക്കുളം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്), ശ്രീരഞ്ജിനി, സി ധനജ്ഞയ് ( സെക്രട്ടറി ചേമഞ്ചേരി സഹകരണ ബാങ്ക്). മരുമക്കള്‍: സീന (ടീച്ചര്‍, തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍) അഖില (എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ), പ്രകാശന്‍ (അഞ്ചാം പീടിക).

സഹോദരങ്ങള്‍: ശാരദ തെക്കയില്‍, പ്രഭാകരന്‍ ചേലിയ, പരേതരായ സി കുഞ്ഞിക്കുട്ടന്‍ നായര്‍, അമ്മു അമ്മ, പാര്‍വതി അമ്മ . ജാനകി അമ്മ.  സഞ്ചയനം ജൂണ്‍ രണ്ട് ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/208012/renowned-dance-teacher-arikkulam-cherryeri-narayanan-nair-passed-away)