കൊയിലാണ്ടി: ചെങ്ങോട്ട് കാവ് - നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനില്‍ക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടര്‍ ആയുഷ് ഗോയല്‍ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
പന്തലായിനി കാട്ടുവയല്‍ റോഡില്‍ ബൈപ്പാസിന് കുറുകേ മൂന്ന് മീറ്റര്‍ ഉയരത്തിലും നാല് മീറ്റര്‍ വീതിയിലും ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കുക, വിയ്യൂര്‍ പന്തലായനി നിവാസികള്‍ നിലവില്‍ ഉപായാഗിച്ച് കൊണ്ടിരിക്കുന്ന വിയൂര്‍ - പന്തലായനി -കൊയിലാണ്ടി റോഡ് ( കൊയിലാണ്ടി പട്ടണത്തിലെ ഗതാഗത തടസ്സം ഉണ്ടാകുമ്പോള്‍ ബദലായി ഉപയോഗിക്കുന്ന പ്രധാന റോഡ് ). പെരുവട്ടൂര്‍ - പന്തലായനി - കൊയിലാണ്ടി റോഡ് , കാട്ടുവയല്‍ - ഗേള്‍സ് സ്‌കൂള്‍ റോഡ് , കാട്ടുവയല്‍ - കൊയിലാണ്ടി റോഡ് , കോയാരികുന്ന് - കൊയിലാണ്ടി റോഡ്, എന്നീ പാതകള്‍ക്ക് സര്‍വ്വീസ് റോഡില്‍ പ്രവേശനം സുഗമമാക്കുക എന്നീ ആവശ്യങ്ങള്‍ പന്തലായിനി ഗതാഗത സംരക്ഷണ സമിതി വിദഗ്ധ സമിതി മുമ്പാകെ ഉന്നയിച്ചു.
ബോക്‌സ് കള്‍വെള്‍ട്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സര്‍വീസ് റോഡിലേയ്ക്ക് നിലവിലുള്ള റോഡുകള്‍ക്ക് പ്രവേശനം കിട്ടുന്നതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും ഉറപ്പു നല്‍കി. അസി. കലക്ടര്‍ക്ക് പുറമേ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, നാഷണല്‍ ഹൈവേ അതോറിറ്റി, അദാനി, വഗാര്‍ഡ് പ്രതിനിധികളും ഗതാഗത സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ പി. പ്രജിഷ, ജനറല്‍ കണ്‍വീനര്‍ പി, ചമശേഖരന്‍, യു.കെ. ചന്ദ്രന്‍, മനോജ് കുമാര്‍ കെ. ,പി. വി. രാജീവന്‍, ഒ. എം. സതീശന്‍, പി. സിന്ധു,മണിശങ്കര്‍ എന്നിവരും പങ്കെടുത്തു.
ഗതാഗത പ്രതിസന്ധി സംബദ്ധിച്ച് കര്‍മ്മസമിതി , കാനത്തില്‍ ജമീല എം.എല്‍ എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Pantalaini area where there is tension due to Chengot Kav - Nandi bypass Asst. A team led by Collector Ayush Goyal IAS visited