നെസ്റ്റ് : മക്കളെ അറിയാം അവരോടൊപ്പം വളരാം പേരെന്റ്‌റിംഗ് വര്‍ക്ക്ഷോപ്പ് ഏതൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ് അവരുടെ മക്കളെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കണമെന്നത് . ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ നമ്മുടെ കുട്ടികള്‍ ശരിയായി ചിന്തിക്കണമെന്നും നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നാം ആഗ്രഹിക്കുന്നു .
നമ്മുടെ കുട്ടികള്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കിക്കൊണ്ട് അവരെ നല്ല മനുഷ്യരാക്കി മാറ്റാന്‍ നാമെല്ലാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കുട്ടികള്‍ തെറ്റുകള്‍ ഒന്നും ചെയ്യരുതെന്നും, എല്ലായ്‌പ്പോഴും അനുസരണ ഉള്ളവരായി വളരണം എന്നുമാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ പല ഘട്ടങ്ങളിലും കാര്യങ്ങള്‍ അങ്ങനെയല്ലാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു.
വര്‍ത്തമാന കാലഘട്ടത്തില്‍ നേരിടുന്ന ലഹരി ഉപയോഗത്തില്‍, കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നും എങ്ങനെ മോചിതരാക്കാം. കുട്ടിയുടെ പഠനം, സ്വഭാവം, അമിതമായ ഫോണ്‍ ഉപയോഗം, പെരുമാറ്റ രീതികള്‍ എന്നിവയില്‍ ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍, എങ്കില്‍ ഇതാ നിങ്ങള്‍ക്ക് വേണ്ടി Nest (NIARC) മെയ് 27 ന് സംഘടിപ്പിക്കുന്ന പോസിറ്റീവ് പാരന്റിങ് പ്രോഗ്രാമില്‍ നിങ്ങളെപ്പോലുള്ള രക്ഷിതാക്കള്‍ക്കും രക്ഷിതാവാകാന്‍ പോകുന്നവര്‍ക്കും താല്‍പര്യമുള്ളവര്‍ക്കും പങ്കാളികളാകാം.
ഇതിലൂടെ മികച്ച പാരന്റിങ് രീതി മനസ്സിലാക്കാനും അത് നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് അവരെ മികച്ച ഭാവി തലമുറകളായി വാര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ . ഇന്ന് തന്നെ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യൂ . രജിസ്‌ട്രേഷനായി വിളിക്കൂ 7593066066
Nest : Know Your Children, Grow With Them Parenting Workshop