കൊയിലാണ്ടി:കൊയിലാണ്ടിക്കാരുടെ സ്വന്തം ബാലന്‍ ഡോക്ടര്‍ അഥവാ ക്യാപ്റ്റന്‍ ഡോ: ടി ബാലന്‍ അന്തരിച്ചു. ശാരദാ ഹോസ്പിറ്റല്‍ സ്ഥാപകനും ഡോക്ടറുമായ ടി. ബാലന്റെ വിയോഗത്തില്‍ ദു:ഖിതരാണ് കൊയിലാണ്ടിക്കാര്‍. പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ കൊയിലാണ്ടിയില്‍ തീര്‍ത്തും കുറവായിരുന്ന കാലത്ത് രോഗികളുടെ ആശ്രയമായിരുന്നു ശാരദ ഹോസ്പിറ്റല്‍. ആദ്യം ഓടിയെത്തുന്നതും ഇവിടേയ്ക്കായിരുന്നു. രോഗികളുടെ മനസ്സറിയുന്ന രോഗം മാറ്റുന്ന ഡോക്ടര്‍ എന്ന വിശ്വാസമായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് ബാലന്‍ ഡോക്ടറില്‍ ഉണ്ടായിരുന്നത്.
1960 കാലഘട്ടത്തിലാണ് കൊയിലാണ്ടിയില്‍ ജനങ്ങള്‍ക്ക് അത്യാവശ്യമായ ഹോസ്പിറ്റല്‍ വേണമെന്ന് മനസ്സിലാക്കി ബാലന്‍ ഡോക്ടര്‍ ശാരദ ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നത്. ആര്‍മിയില്‍ ഡോക്ടറായിരുന്ന അദ്ദേഹം വിരമിക്കലിന് ശേഷം കൊയിലാണ്ടിയിലെ ജനങ്ങള്‍ക്കായി മുഴുവന്‍ സമയവും മാറ്റിവെയ്ക്കുകയായിരുന്നു. ഏത് മുറിവും തുന്നിക്കെട്ടി നിഷപ്രയാസം സുഖപ്പെടുത്താനുളള കഴിവായിരുന്ന അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അതുകൊണ്ട് തന്നെ ആളുകള്‍ ബാലന്‍ ഡോക്ടറെയായിരുന്നു ആശ്രയിച്ചിരുന്നതും.
ജനപ്രിയ ബാലന്‍ ഡോക്ടര്‍ എന്നത് കൂടാതെ ക്യാപ്റ്റന്‍ ബാലന്‍ ഡോക്ടര്‍ എന്ന വിളിപ്പേര് കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിക്കോടി സ്വദേശിയായ ഡോക്ടര്‍ കൊയിലാണ്ടിയിലേയ്ക്ക് താമസം മാറുകയായിരുന്നു. തന്റെ സഹോദരി ശാരദയുടെ പേരിലാണ് ശാരദ ഹോസ്പിറ്റല്‍ ബാലന്‍ ഡോക്ടര്‍ ആരംഭിച്ചത്. പരിചയസമ്പത്തുളള ഡോക്ടറായതിനാല്‍ അന്ന് ബാലന്‍ ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ അന്ന് കൊയിലാണ്ടിയില്‍ അറിയാത്തവരായി ആരുമില്ലെന്നാണ് ജനസംസാരം.
കൊയിലാണ്ടി ഐ എം എ പ്രസിഡന്റ് ആയും എക്‌സിക്യൂട്ടീവ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോക്ടര്‍ അന്തരിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിഞ്ഞ് പലരും ദുഃഖം പ്രകടിപ്പിക്കുകയാണ്. വര്‍ഷങ്ങളായി രക്താര്‍ബുദം ബാധിച്ച് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡോക്ടര്‍.
ഭാര്യ: രതീദേവി. മക്കള്‍: ബൈജു ബാലന്‍ (കുവൈത്ത്), ഭാവുര ബാലന്‍. മരുമക്കള്‍: ഡോ: ഷൈജി (കുവൈത്ത്), ഹരിദാസ് ചിറക്കല്‍ (സയന്റിസ്റ്റ്, ബെല്‍ജിയം) .
Koilandi's own Balan doctor or captain Balan ; A doctor who understood the hearts of patients for more than half a century has been lost