കൊയിലാണ്ടി: വ്യാപാര പ്രമുഖനും മത, സാമൂഹിക, രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഉസ്മാന്‍ ഹാജി (ലണ്ടന്‍) (90) ഇന്ന് ഉച്ചയോടെ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദില്‍ നടക്കും. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ നെസ്റ്റ്, തണല്‍, തണല്‍ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു.
ഭാര്യ: ഹലീമ ഹജ്ജുമ്മ (മര്‍ഹൂം). മക്കള്‍: നസീമ (മര്‍ഹൂം) റസിയ, മെഹബൂബ് (ലണ്ടന്‍), മുസ്തഫ (ലണ്ടന്‍), ആയിശ (ലണ്ടന്‍), ഫാസില (അബൂദാബി). മരുമക്കള്‍: മുഹമ്മദലി (മര്‍ഹൂം), ഇബ്രാഹിം കുട്ടി (മര്‍ഹൂം), ഷാഹിന (പളളിക്കര). മര്‍ഷിദ (ഫറൂഖ്), ഹിശാം (കോഴിക്കോട്). ജനാസ നമസ്‌കാരം: ഏപ്രില്‍ 21 ഞായര്‍ രാവിലെ 8 മണി (കുറുവങ്ങാട് സെന്‍ട്രല്‍ മസ്ജിദുല്‍ ബിലാല്‍).
Usman Haji (London), a prominent business man in Koilandi, passed away