കൊയിലാണ്ടി: ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവിന്റെ നേതൃത്വത്തില്‍ പാലിയേറ്റിവ് രോഗികള്‍ക്ക് പിഷാരികാവ് ക്ഷേത്രോത്സവം കാണാന്‍ അവസരമൊരുക്കി. വാര്‍ദ്ധക്യകാല അസുഖങ്ങള്‍ മൂലം വീടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടു പോയ 15 ഓളം പേരാണ് ഉത്സവം കാണാന്‍ എത്തിയത്.
ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് അവരെ ക്ഷേത്രത്തില്‍ എത്തിച്ചത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാലിന്റെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ ഇവരെ സ്വീകരിച്ചു. വീല്‍ചെയറില്‍ ക്ഷേത്രനടയില്‍ ഇരുന്ന് തൊഴാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 5 മണിക്ക് തുടങ്ങിയ കാഴ്ചശിവേലി കണ്‍ കുളിര്‍ക്കെ കണ്ട് മനസ്സ് നിറഞ്ഞാണ് എല്ലാവരും മടങ്ങിയത്.
സുരക്ഷ പാലിയേറ്റിവ് ഭാരവാഹികളായ വി.ബാലകൃഷ്ണന്‍, എ.പി.സുധീഷ്, കെ.ടി.സിജേഷ്, ബിന്ദു.സി.ടി, ഗിരീഷ് ബാബു, സജില്‍ കുമാര്‍, കൗണ്‍സിലര്‍ വി.രമേശന്‍ മാസ്റ്റര്‍, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ട്രസ്റ്റി ബോര്‍ഡ് അംങ്ങളായ സി.ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍, ബാലന്‍ നായര്‍, ഉത്സവാഘോഷ കമ്മറ്റി കണ്‍വീനര്‍ ഇ.എസ്.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Palliative patients were given an opportunity to watch Pisharikav temple festival under the leadership of Suraksha Palliative in Anakkulam.