കീഴരിയൂര്‍: കിടപ്പ് രോഗികളേയും അവരുടെ ബന്ധുക്കളേയും പൊതു സമൂഹം കരുണാര്‍ദ്രതയോടെ ചേര്‍ത്തുപിടിക്കേണ്ടത് പുതിയ കാലത്ത് കൂടുതല്‍ അനിവാര്യമാണെന്ന സന്ദേശം പകര്‍ന്ന് കീഴരിയൂര്‍ കൈന്‍ഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു.കൈന്‍ഡ് ചെയര്‍മാന്‍ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ കൊയിലാണ്ടി ഇഫ്താര്‍ സന്ദേശം നല്‍കി.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. സുനിത ബാബു,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.സി രാജന്‍, കിപ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.കെ കുഞ്ഞമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കൈന്‍ഡ് ജനറല്‍ സെക്രട്ടറി കെ.അബ്ദുറഹ്‌മാന്‍ സ്വാഗതവും എം. ജറീഷ് നന്ദിയും പറഞ്ഞു.
Kind Iftar gathering with the message of compassion