കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അണേല ഊരാളി വീട്ടില്‍ പ്രജിത്തിന്റെയും ഗംഗയുടെയും മകന്‍ അമല്‍ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവാവിനൊപ്പം ചൊവ്വാഴ്ച രാത്രിയില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.
മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.
സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
A young man died under mysterious circumstances at the Koilandi Stadium; Syringes near the corpse,