കൊയിലാണ്ടി : ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കൊയിലാണ്ടി സപ്ലൈക്കോ മാവേലി സ്റ്റോറില്‍ കിറ്റ് കൊടുത്ത് പ്രതിഷേധിച്ചു.
ആം ആദ്മി ജില്ലാ സെക്രട്ടറി ഷമീര്‍ പയ്യോളി പരിപാടി ഉദ്ഘാടനം ചെയ്തു . ജില്ലാ ജോയിന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തിരുളി ജില്ലാ പ്രഭാഷണം നടത്തി . ഫൈസല്‍ തിക്കോടി,യൂസഫ് കെ. ടി ,ബഷീര്‍ കെ പി എം ,എന്നിവര്‍ പ്രസംഗിച്ചു . പ്രദീപന്‍ പന്തലായിനി സ്വാഗതവും റിയാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Supplycoke kit provided protest