ആന്തട്ട ഗവ. യു.പി സ്‌കൂള്‍ നൂറ്റിപ്പത്താം വാര്‍ഷികവും യാത്രയയപ്പു പരിപാടിയുടേയും ഭാഗമായി വിദ്യാര്‍ത്ഥി - നാടക- നാടന്‍ പാട്ട് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ വിദ്യാര്‍ത്ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. SSG ചെയര്‍മാന്‍ എം.കെ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കല്‍പൊയില്‍, കിഴക്കയില്‍ രമേശന്‍, നഗരസഭാ കൗണ്‍സിലര്‍ ബബിത, അഡ്വ. ആര്‍. എന്‍. രഞ്ജിത്ത്, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ് , പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് , ഷിംലാല്‍ ഡി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
ശ്രീജിത്ത് പൊയില്‍ക്കാവ് നാടക ക്യാമ്പും, അജീഷ് മുചുകുന്ന്, സദേഷ് തിരുവങ്ങൂര്‍ എന്നിവര്‍ നാടന്‍ പാട്ട് ക്യാമ്പും,സി.ബാലന്‍, ഗോപിക എന്നിവര്‍ വിദ്യാര്‍ത്ഥിക്യാമ്പും നയിച്ചു.
Organized Student - Drama - Folk Song Camp