കൊയിലാണ്ടി: ടയര്‍ വര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും കൊയിലാണ്ടി ഗായത്രി കല്യാ ണമണ്ഡപത്തില്‍ വെച്ച് ബഹു: മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെ പാട്ട് ഉത്ഘാടനം ചെയ്തു.
സമ്മേളന വേദിയില്‍ ടയര്‍ മേഖലയിലെ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ടയര്‍ വര്‍ക്ക്‌സ് തൊഴില്‍ മേഖല സേവന മേഖലയായി പരിഗണിച്ച് ആവശ്യ സര്‍വീ സായി പ്രഖ്യാപിക്കുക, വൈദ്യുതി സബ് സിഡി അനുവദിക്കുക, അനിയന്ത്രിതമായ വാടക വര്‍ദ്ധനവില്‍ സര്‍ക്കാര്‍ ഇടപെടുക, റോഡ് വികസനത്തില്‍ തൊഴില്‍ നഷ്ടപ്പെ ടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബാലകൃഷ്ണന്‍ വടകര അദ്ധ്യക്ഷത വഹി ച്ച സമ്മേളനത്തില്‍ കൗണ്‍സിലര്‍ ഫക്രുദിന്‍ മാസ്റ്റര്‍, വ്യവസായ ഓഫീസര്‍ ഷിബിന്‍ ഉണ്ണികൃഷ്ണന്‍ VK, മൊയ്തീന്‍ കുറ്റിക്കാട്ടൂ ര്‍, ദിനേശ് കുമാര്‍ സഞ്ജയ്, ബാബുമാങ്കാവ് എന്നിവര്‍ പ്രസംഗിച്ചു. ടോളിന്‍സ് ടയേഴ്‌സ് ജനറല്‍ മാനേജര്‍ അഡ്വ: പരീത്, ടീസണ്‍ റബ്ബര്‍ മാനേജിംഗ് ഡയരക്ടര്‍ സൂരജ്, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
Koilandi, Tire Works Association district meeting and family meeting