പേരാമ്പ്ര :ഭാഷാശ്രീ സാംസ്‌കാരിക മാസിക ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് ഷൈമ . പി.വി യുടെ ഉള്ളുരുക്കങ്ങള്‍ എന്ന കവിതാ സമാഹാരം തെരഞ്ഞെടുത്തു.
2024 ഫെബ്രുവരി 24 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ .കെ.വി. സജയ് പുരസ്‌കാര സമര്‍പ്പണം നടത്തും. പ്രശസ്ത സാഹിത്യകാരനും റിട്ട. അധ്യാപകനുമായ ഈപ്പന്‍ പി.ജെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമ - നാടക നടനായമുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തും.
കൊയിലാണ്ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയാണ് ഷൈമ. പി.വി. കവിതകളും കഥകളും എഴുതുകയും പാരായണം ചെയ്യുകയും, മത്സര വേദികളില്‍ വിധികര്‍ത്താവായിരിക്കാറുമുണ്ട്.
ലയനം കലാ സാംസ്‌കാരിക വേദി, മഷിക്കൂട്ട് സര്‍ഗ്ഗ സാഹിത്യ വേദി എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
Bhashasree Award for Ullurukanghal poetry collection.