കൊയിലാണ്ടി: ഇന്ന് സെപ്റ്റംബര്‍ 26 ലോക ഗര്‍ഭനിരോധന ദിനം. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തില്‍ കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനാണ് സെപ്റ്റംബര്‍ 26 ലോക ഗര്‍ഭനിരോധന ദിനമായി ആചരിക്കുന്നത്. ഗര്‍ഭനിരോധന അറിവ് വര്‍ദ്ധിപ്പിക്കുക, യുവാക്കള്‍ക്ക് അവരുടെ ലൈംഗികവും പ്രത്യുല്‍പാദനവുമായ ആരോഗ്യത്തെക്കുറിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.
സ്ത്രീകളില്‍ ഗര്‍ഭനിരോധനത്തിന് വിവിധ രീതികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഗര്‍ഭ നിരോധന ഗുളികകള്‍, ഹോര്‍മോണല്‍ അല്ലെങ്കില്‍ നോണ്‍ഹോര്‍മോണല്‍ രീതി, കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്ടറൈന്‍ ഡിവൈസസ് ഉപയോഗം തുടങ്ങിയ പല രീതികളും സ്വീകരിക്കാം. ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ പുരുഷന്മാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് മെയില്‍ കോണ്ടംസ് അഥവാ ഉറകള്‍ തന്നെയാണ്. ഇതു താല്‍ക്കാലികമായ രീതിയാണ്. മാത്രമല്ല, ഈ ഗര്‍ഭനിരോധന ഉറകള്‍ ലൈംഗികരോഗങ്ങള്‍, ഫംഗസ്‌ബോധ പോലുള്ള രോഗങ്ങളെയെല്ലാം ചെറുക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം.
Today is World Contraception Day