കൊയിലാണ്ടി: വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രജാഗ്രത പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ലെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ എ. ഗീത അറിയിച്ചു. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടര്‍ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.
Nipa vigilance; Non-essential public events to be postponed till October 1