കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു മാസത്തിനിടെ അജ്ഞാതന്‍ പിന്‍വലിച്ചത് 19 ലക്ഷം രൂപ. എ.ടി.എം കാര്‍ഡു വഴിയോ ഓണ്‍ലൈന്‍ വഴിയോ ഇടപാട് നടത്താത്ത അക്കൗണ്ടില്‍ നിന്നാണ് വന്‍തുക അപഹരിച്ചത്. ഇത് സംബന്ധിച്ച് മീഞ്ചന്ത ഫാത്തിമ മഹലില്‍ പി.കെ. ഫാത്തിമബീ ഇന്നലെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം ബാങ്ക് പാസ് ബുക്കില്‍ ചേര്‍ത്ത സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് കണ്ടെത്തിയത്. ദേശസാത്കൃത ബാങ്കിന്റെ ചെറൂട്ടി റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ജൂലായ് 24 നും സെപ്തംബര്‍ 19 നുമിടയിലാണ് പണം പിന്‍വലിച്ചിട്ടുള്ളത്. ബാങ്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്ബര്‍ ആറ് കൊല്ലം മുമ്ബ് ഇവര്‍ ഉപേക്ഷിച്ചതാണ്. ഇക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്ബര്‍ നല്‍കിയെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ കെ.വൈ.സി പുതുക്കിയപ്പോള്‍ പുതിയ നമ്ബര്‍ നല്‍കിയിരുന്നതായി മകന്‍ കെ.പി. അബ് ദുറസാഖ് പറഞ്ഞു. പഴയ നമ്ബര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാള്‍ മൊബൈല്‍ പേയ്‌മെന്റ് ആപ്പ് വഴി പണം പിന്‍വലിച്ചതാവാമെന്നാണ് പ്രാഥമികനിഗമനം. യു.പി.ഐ ഐ.ഡിയാണ് രേഖകളില്‍ കാണുന്നത്. അതിനാല്‍ ഏത് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തേണ്ടതുണ്ട്. ആദ്യം 500 ആയിരം രൂപയും പിന്നീട് 10,000 രൂപയുമാണ് പിന്‍വലിച്ചത്. തുടര്‍ന്ന് ഓരോ ലക്ഷം വച്ച് പിന്‍വലിച്ചു. വാടകയിനത്തിലും മറ്റും വര്‍ഷങ്ങളായി ബാങ്കില്‍ വരുന്ന പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Is the phone number linked to the bank account? Then don't make this mistake, Kozhikode housewife lost 19 lakh rupees