കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ ഭീതിജനകമായ രീതിയിലാണ് മയക്ക് മരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്നത്. നഗരപ്രാന്തപ്രദേശത്തെ മൂന്ന് പ്രധാനപ്പെട്ട സ്‌കൂളുകള്‍, തീര്‍ച്ചയായും നമ്മളെയൊക്കെ ആശങ്കയിലാക്കുന്ന കാഴ്ചകള്‍ തന്നെ. കാട് മൂടി കിടക്കുന്ന റയില്‍വെ സ്റ്റേഷന്‍ - ട്രാക്ക് , മേല്‍പ്പാല പരിസരങ്ങള്‍. എല്ലാ സൈ്വര്യവിഹാരത്തിനും അനുയോജ്യമായ പ്രദേശങ്ങള്‍.
നഗരസഭയുടെ അധീനതയിലുള്ള സ്ഥലമല്ലാതിരുന്നിട്ട് പോലും റയില്‍വെയുടെ സമ്മതപ്രകാരം കാട് വെട്ടി നശിപ്പിച്ചിരുന്നു. ഇതില്‍ നിന്നും മാറിയാണ് അപ്രതീക്ഷിതമായി ഇത്തരം ലഹരി ഉപയോഗം ആളുകള്‍ തിങ്ങി നിറയുന്ന നഗരകേന്ദ്രത്തിലേക്ക് എത്തുന്നത്. നഗരസഭയുടെ വിശ്രമ കേന്ദ്രത്തില്‍ ( take a break)നിന്നും ഉപയോഗിച്ച സിറിഞ്ചുകളും മറ്റും കണ്ടെത്തിയതോടെ യാതൊരു ഭയപ്പാടുമില്ലാതെ സര്‍വ്വസാധാരണമായി ഉപയോഗിക്കാവുന്ന രീതിയില്‍ ഇതിന് മാറ്റം വന്ന് തുടങ്ങി. സ്വകാര്യ ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം, കൊയിലാണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ മുതലായവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൃത്യമായ ഇടപെടലും ശ്രദ്ധയും ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവരൊക്കെ അറിയിച്ചു. നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെ വഴി തെറ്റാതിരിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. മുഴുവന്‍ പേരുടെയും സഹകരണം ഉണ്ടാവണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി സുധ അഭ്യര്‍ത്ഥിച്ചു.
Municipality Chairperson KP Sudha wants to unite against rampant drug use in Koyaladi city