കൊയിലാണ്ടി: അനധികൃതമായി കടത്തി കൊണ്ടു പോവുകയായിരുന്ന മാഹി മദ്യവുമായി കൊയിലാണ്ടി സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയില്‍. കൊയിലാണ്ടി കോഴിപ്പുറം തച്ചേടത്ത് താഴെ ഉണ്ണികൃഷ്ണന്‍(35) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 12 ലിറ്റര്‍ മാഹി മദ്യം പിടികൂടി. കൊയിലാണ്ടി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം.സജീവന്റെ നേതൃത്വത്തില്‍ പയ്യോളി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മദ്യം കടത്താന്‍ ഇയാള്‍ ഉപയോഗിച്ച KL56X5020 നമ്പര്‍ ഹോണ്ട ഡിയോ സ്‌കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഇ.ഒമാരായ വിശ്വനാഥന്‍, ഉനൈസ്, രാകേഷ് ബാബു, അമ്മദ്.കെ.സി (പി.ഒ ഗ്രേഡ്) എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Excise team nabs a native of Koyilandi with Mahi liquor