---
title: "#payyoli | കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് പണം  കവര്‍ന്നു"
english_title: "heft at Keezhoor Teru Bhagwati Temple;The locks of the vaults were broken open and the money was opened"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/148380/heft-at-keezhoor-teru-bhagwati-templethe-locks-of-the-vaults-were-broken-open-and-the-money-was-opened"
published_at: "2023-09-23T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e860b59af4_theft.JPG"
keywords: []
---

# #payyoli | കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് പണം  കവര്‍ന്നു

> **Lead Summary:** പയ്യോളി: പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു.

## Article Content

പയ്യോളി: പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു.

രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഓടു പൊളിച്ച് ഉള്ളിലേക്ക് കടന്നെങ്കിലും ശ്രീകോവിലിനുള്ളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രണ്ടാഴ്ച മുമ്പാണ് അവസാനമായി പണമെടുത്തത്. അതുകൊണ്ട്‌  വലിയ തോതില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/148380/heft-at-keezhoor-teru-bhagwati-templethe-locks-of-the-vaults-were-broken-open-and-the-money-was-opened)