എകരൂല്‍: അമിത വൈദ്യുതിപ്രവാഹത്തെ തുടര്‍ന്ന് ഉണ്ണികുളം പരപ്പില്‍ പ്രദേശത്ത് ഏതാനും വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ തകരാറിലായി. പരപ്പില്‍ ട്രാന്‍സ്‌ഫോമറിന് കീഴിലെ വീടുകളിലാണ് വയറിങ് ഉള്‍പ്പെടെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചത്.
കഴിഞ്ഞദിവസം സന്ധ്യാസമയത്താണ് സംഭവം. വൈദ്യുതി ഉപകരണങ്ങള്‍ കൂട്ടത്തോടെ നിലക്കുകയും വയറുകള്‍ കത്തുന്ന മണവും വന്നതോടെ പലരും പരിഭ്രാന്തിയിലായി. ഉണ്ണികുളം സെക്ഷന്‍ ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരെത്തി ട്രാന്‍സ്‌ഫോര്‍മറിലെ തകരാര്‍ പരിഹരിച്ചു. പല വീടുകളിലും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ ഉണ്ണികുളം വൈദ്യുതി ഓഫിസില്‍ പരാതി നല്‍കി.
Excessive current; Damage to household appliances in Unnikulam Parapil area