കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതികള്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിനാണ് കുത്തേറ്റത്.
അക്രമിച്ച ഷിഹാദ്, അക്ഷയ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ക്ഷപ്പെട്ട മുഹമ്മദ് തായിഫിനായി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കുറ്റിക്കാട്ടൂരില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിട്ടുണ്ട്, സ്റ്റേഷന്‍ പരിസരിച്ച് നിന്ന് കളവ് പോയ വാഹനം മോഷ്ടാക്കള്‍ കുറ്റിക്കാട്ടൂരിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പൊലീസുകാര്‍ ഇവിടേക്കെത്തിയത്. രണ്ടു പേരെ പിടകൂടി മുന്നാമത്തെയാളെ പിടികൂടുന്നതിനിടെയാണ് പൊലീസുകാരന്റെ കൈയ്യില്‍ കുത്തി പ്രതി രക്ഷപ്പെട്ടത്.
A policeman was stabbed by the accused in a theft case in Kozhikode's Kuttikatur