കൊയിലാണ്ടി: കുറുവങ്ങാടിലെ അണേല പ്രദേശത്ത് പുതുതായി രൂപീകരിച്ച സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ മഞ്ചേരി അഡീ. ജില്ലാ ജഡ്ജ് എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍ കുട്ടി മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സി.പി. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ഡോ: അനൂപ് കുമാര്‍ ലോഗോ പ്രകാശനം ചെയ്തു.
നഗരസഭാംഗം പി.ബി. ബിന്ദു, രംഗിഷ് കടവത്ത്, ഒ.ടി. വിജയന്‍, ശ്രീജാ റാണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുപാല്‍ കൊയിലാണ്ടി അവതരിപ്പിച്ച മിമിക്‌സ് പരിപാടിയും അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Snehathiram Residence Association inaugurated