കുറ്റ്യാടി: മാധ്യമപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷവും നീതി പൂര്‍വവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അഭിപ്രായപ്പെട്ടു. കുറ്റ്യാടി മേഖല ഐആര്‍എംയു കണ്‍വെന്‍ഷനും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംഭവവും വാര്‍ത്തകളാക്കി പൊതു സമൂഹത്തില്‍ എത്തിക്കുന്ന, പത്ര ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പരിഗണന നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കരുണാകരന്‍ കുറ്റ്യാടി അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പി.കെ.പ്രിയേഷ് കുമാര്‍, ദേവരാജ് കന്നാട്ടി, പി .സി. രാജന്‍, ബിജു വളയന്നൂര്‍, സുധീര്‍ പ്രകാശ്, അര്‍ജുന്‍, സയ്യിദ് സഹല്‍, ശങ്കരന്‍ പൂക്കാട് എന്നിവര്‍ സംസാരിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികളായി കരുണാകരന്‍ കുറ്റ്യാടി (പ്രസിഡന്റ്), ബിജു വളയന്നൂര്‍ (സെക്രട്ടറി), യു.കെ.അര്‍ജുന്‍ (വൈസ് പ്രസിഡന്റ്), സുധീര്‍ പ്രകാശ്(ജോ. സെക്രട്ടറി), പി.സി.രാജന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
Kuttyadi Region IRMU Convention and ID Card Distribution