ഉള്ളിയേരി: ഉള്ളിയേരി അങ്ങാടിയിൽ തയ്യൽ ജോലിയിൽ 44 വർഷം പിന്നിട്ട സി.നാരായണനെ ആദരിച്ചു.
ഓൾ കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയാണ് സി.നാരായണൻ. ഉള്ളിയേരി 19-ാം മൈൽ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്.
സി.എ.അശോകൻ ഷാൾ അണിയിച്ചു. പി.അനിത മൊമൻ്റോ നല്കി. എൻ.കെ.ശ്യാമള സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.അനിത അദ്ധ്യക്ഷയായിരുന്നു. അജയൻ മൂലാട്, ഗോവിന്ദൻ കുട്ടി നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
#CNarayanan #who #completed #44years #tailoring #profession #was #honored