ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കൂടിയാണ് പുറക്കാട് കിഴക്കെ ആറ്റോത്ത് കല്യാണിയമ്മ എന്നവരുടെ വീട്ടിലെ അടുക്കളക്ക് മുകളിലെ തേങ്ങാക്കൂടക്ക് തീപ്പിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. അടുക്കളയുടെ ജനലും വാതിലും തട്ടും കത്തി നശിച്ചു ചുമരിന് വിള്ളലും വീണിട്ടുണ്ട്. ഉദ്ദേശം അന്‍പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ഗ്രേഡ് എഎസ്ടിഓ പ്രദീപ് കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു ടി പി, സിജിത്ത് സി, വിഷ്ണു, നിതിന്‍ രാജ്, ഹോം ഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
The coconut house caught fire