പയ്യോളി: വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ പയ്യോളിയില്‍ നടന്ന റോഡ് ഷോ ആവേശകരമായി. സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നു. വാദ്യ മേളങ്ങളുടെയും വര്‍ണ ബലൂണുകളുടെയും കൊടിയും കൊടിക്കൂറകളുടെയും അകമ്പടിയോടെയായിരുന്നു പ്രചാരണ പരിപാടി.
റോഡിന് ഇരുവശത്തുമായി നിന്ന കാണികളോടും വ്യാപാര സ്ഥാപന ജീവനക്കാരോടും നേരിട്ട് വോട്ടഭ്യര്‍ഥിച്ചാണ് റോഡ് ഷോ മുന്നേറിയത്. പയ്യോളി ബീച്ചില്‍ നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു.
എ. കെ ബൈജു, ജയ്കിഷ് മാസ്റ്റര്‍, അംബിക ഗിരിവാസന്‍, ടി.പി ഷിജി, പി.പി മുരളി, കെ.സി രാജീവന്‍, അഭിറാം, എസ്. കെ ബാബു, സനല്‍ജിത്ത്, പ്രജീഷ് കോട്ടക്കല്‍, വിനീഷ് കുറിഞ്ഞിത്താര, കെ.എം ശ്രീധരന്‍, കെ പി രമേശന്‍ മാസ്റ്റര്‍, കെ.ഫല്‍ഗുനന്‍, മനീഷ്, കെ. എന്‍ രത്‌നാകരന്‍, സന്തോഷ് കാളിയത്ത് തുടങ്ങിയവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.
CR Praful Krishnan's road show at Paioli was a sensation