കൊയിലാണ്ടി: കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കുളം പോവതുകണ്ടി രാമന്റെ മകന്‍ രാജേഷി (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. പോലീസും, ഫയര്‍ഫോഴ്‌സും, മത്സ്യതൊഴിലാളുകളും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
നഗരസഭ കൌണ്‍സിലര്‍ വി.എം. സിറാജും മറ്റ് പൊതുപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണി കഴിഞ്ഞ ഉടനെയാണ് യുവാവ് പാലത്തില്‍ നിന്ന് വുഴയിലേക്ക് ചാടിയത്. ബാലുശ്ശേരിയില്‍ ചെരുപ്പ് കട നടത്തുകയാണ് രാജേഷ്. ഫോണ്‍ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
മൃതദേഹം ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പോവതുകണ്ടി രാമന്റെയും ദേവിയുടെയും മകനാണ് രാജേഷ്. രണ്ട് മാസംമുമ്പാണ് രാജേഷ് വിവാഹിതനായത്. ഭാര്യ: രാധിക. സഹോദരന്‍: ഷാജി (രാജു)
Man who jumped from Kanayankot bridge identified; The dead body belongs to a native of Palakulam