കോഴിക്കോട്; ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിക്കായി പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനം ഏപ്രില്‍ 12ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നിര്‍വ്വഹിക്കും.ഏഴരക്കോടി ചെലവിലാണ് കോഴിക്കോട് ഡി.സി.സി. ഓഫീസ് കെട്ടിടം (ലീഡര്‍ കരുണാകരന്‍ മന്ദിരം) നിര്‍മ്മിച്ചത്. കെ.പി.സി സി പ്രസിഡണ്ട് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി , മുന്‍ കെ.പി സി.സി പ്രസിഡണ്ടുമാരായ കെ.മുരളീധരന്‍, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസ്സന്‍,കൊടി കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവരും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
വിപുലമായ സൗകര്യങ്ങളോടെയാണ് നാലു നിലയില്‍ ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയിരിക്കുന്നത്. ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം എന്നാണ് 24,000 ചതുരശ്രയടി വിസ്തൃതിയുള്ള പുതിയ ഓഫീസിന്റെ പേര്. 20 മാസംകൊണ്ടാണ് വയനാട് റോഡിന്റെ ഓരത്ത് ഓഫീസ് നിര്‍മാണം പൂര്‍ത്തിയായത്.സെന്‍ട്രലൈസ്ഡ് എ.സി. സംവിധാനമുള്ള ''ഉമ്മന്‍ചാണ്ടി ഹാള്‍ 350 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ളതാണ്. താഴത്തെ നിലയില്‍ റിസപ്ഷന്‍ പ്രവര്‍ത്തിക്കും.
ബേസ്‌മെന്റില്‍ 30 വാഹനങ്ങള്‍ക്കും മന്ദിരത്തിനു പുറകില്‍ 30 വാഹനങ്ങള്‍ക്കും പാര്‍ക്കിങ്ങ് സൗകര്യമുറികളുണ്ടാവും. സമീപത്തായി വിശാലമായ മുറ്റത്ത് മഹാത്മാഗാന്ധിയുടെയും ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെയും കെ. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും പ്രതിമയുണ്ടാവും. ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബുവാണ് പ്രതിമകള്‍ നിര്‍മിച്ചത്.
Inauguration of the newly constructed office building for the District Congress Committee on April 12