കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ പൊറ്റമ്മലില്‍ നിന്നും കഞ്ചാവ് മിഠായികള്‍ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിലുള്ള ലഹരി പിടികൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശി ആകാശിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം വരുന്ന മുപ്പത്തൊന്ന് മിഠായികള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
പെട്ടിക്കടയിലൂടെയാണ് വില്‍പ്പന നടത്തിയത്. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെയായിരുന്നു ലക്ഷ്യം. സ്‌കൂള്‍ കോളേജ് പ്രദേശങ്ങളിലെ ചെറിയ കടകളിലാണ് വില്‍പ്പന.
Drug mafia trying to trap students; Police arrest man with ganja sweets